കട്ടിപ്പാറയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
കട്ടിപ്പാറ : മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷയ്ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ഭർത്താവായ മനോജ് കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. യുവതിയുടെ കണ്ണിന് താഴെയും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ താമരശ്ശേരി പോലീസ് കേസ് എടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍