കോളിക്കൽ സലഫി മദ്റസയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പൂനൂർ: രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യ ദിനം കോളിക്കൽ സലഫി മദ്റസയിൽ സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ വി.കെ. മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. താമരശ്ശേരി മണ്ഡലം കെ.എൻ. എം . മദ്റസ അധ്യാപക കോംപ്ലക്സ് സെക്രട്ടറി ജാഫർ കോളിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
താമരശ്ശേരി മണ്ഡലം കെ എൻ എം .ജനറൽ സെക്രട്ടറി പി.പി.അബ്ദുസ്സലാം മാസ്റ്റർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ. പി. ഷറീന ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. ശക്തമായ മഴ ഉണ്ടായിരുന്നിട്ടു പോലും പരിപാടികളിൽ പങ്കെടുക്കാൻ കാലത്തുതന്നെ വിദ്യാർഥികൾ എത്തിയിരുന്നു. മധുരപലഹാര വിതരണവും നടന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍