സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു
താമരശ്ശേരി: സ്കൂൾ സുരക്ഷാസമിതിയുടേയും പി ടി എ യുടേയും നേതൃത്വത്തിൽ കുടുംബശ്രീ എ ഡി എസ് പ്രവർത്തകരുടെ സഹകരണത്തോടെ
അമ്പായത്തോട് എ എൽ പി സ്കൂളും പരിസരവും വൃത്തിയാക്കി.
സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണം സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ സീന സുരേഷ് നിർവ്വഹിച്ചു.
പി ടി എ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽഅധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റർ കെ കെ മുനീർ,വാർഡ് സി ഡി എസ് ചെയർ പേഴ്സൺ ഷൈനി ശ്രീനിവാസൻ,എ ടി ഹാരിസ്,ബേനസീറ,പി സിനി എന്നിവർ നേതൃത്വം നൽകി.
പടം:അമ്പായത്തോട് സ്കൂളിൽ സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന
ശുചീകരണ യജ്ഞം വാർഡ് മെമ്പർ സീന സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍