ഫാത്തിമ മാതാ പള്ളിയില്‍ പെണ്‍വേഷം ധരിച്ച് കയറിയ ആള്‍ പിടിയില്‍
പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളിയില്‍ പെണ്‍വേഷം ധരിച്ച് കയറിയ ആള്‍ പിടിയില്‍. ചുരിദാര്‍ ധരിച്ചാണ് പള്ളിക്കുള്ളില്‍ കയറിയത്. അഗളി പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വയനാട് സ്വദേശി റോമിയോയാണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ ഫോണോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ല.
മോഷണ ശ്രമമാണോ എന്ന് സംശയം ഉള്ളതായി പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍