മാതൃസംഗമവുംസ്കൂൾ സുരക്ഷ ബോധവൽക്കരണ ക്ലാസും


താമരശ്ശേരി:പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്കൂളിൽ മാതൃസംഗമവും,
ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ റംല ഖാദർ ഉദ്ഘാടനം ചെയ്തു.സ്കൂൾ സുരക്ഷ-കുട്ടികളുടെ സുരക്ഷ എന്ന വിഷയത്തിൽ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാസ് വി വി ക്ലാസെടുത്തു.ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡൻ്റ് ഫസൽ എ എം അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ നഹ് ല,സ്മിത ടീച്ചർ,അപർണ ടീച്ചർ,സാബിറ ടീച്ചർ,ഷൈജു മാസ്റ്റർ,മുജീബുറഹ്മാൻ എന്നിവർ പങ്കെടുത്തു.പ്രീതി ടീച്ചർ നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍