അനയയുടെ വീട് ഡി വൈ എഫ് ഐ നേതാക്കൾ സന്ദർശിച്ചു
താമരശ്ശേരി :താമരശ്ശേരിയിൽ കഴിഞ്ഞദിവസം പനി ബാധിച്ച് മരിച്ച സനൂപ്- റംബീസ ദമ്പതികളുടെ മകൾ അനയയുടെ വീട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായ ടി.മഹറൂഫിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ നേതാക്കൾ സന്ദർശിച്ചു.
കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും,ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു.താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ചികിത്സ കാര്യത്തിൽ പിഴവ് ഉണ്ടായതായി വീട്ടുകാർ പറയുന്നു. സാമ്പത്തികമായി വലിയ പ്രതിസന്ധി അനുഭവിക്കുന്ന കുംബമാണ് . വളരെ ശോചനീയാവസ്ഥയിലുള്ള ഈ കുടുംബത്തിൻ്റെ വീട് താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ്. ഈ വീട്ടിലേക്കും സമീപത്തെ മറ്റു വീട്ടിലേക്കും
നടന്ന് പോകുന്നത്പോലും ദുഷ്‌കരമാണ്. ഈ വീട്ടിൽ മാനസിക രോഗിയായ അഛൻ്റെ ജേഷ്ഠനും താമസിക്കുന്നുണ്ട് രാത്രികാലങ്ങളിൽ ഈ ഭാഗത്തേക്ക് ഒരു വെളിച്ചവും ഇല്ല ഇത്തരം കാര്യങ്ങളിൽ ഗ്രാമ പഞ്ചായത്തിന്റെ പോരായ്മയും സ്വജനപക്ഷപാതവും തിരുത്തപ്പെടേണ്ടതാണ്
ആവശ്യമായ നിയമ-കുടുംബ സഹായങ്ങൾ നേതാക്കൾ ഉറപ്പ് നൽകി.സിപിഐഎം കോരങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഷംസീർ വമ്പൻ,ഡിവൈഎഫ്ഐ താമരശ്ശേരി നോർത്ത്മേഖലാ പ്രസിഡണ്ട്
പി സി റാഷിദ് , ട്രഷറർ ശ്രീപ്രസാദ് ' ജോ:സെക്രട്ടറി ശ്രീബിൻ, മേഖല കമ്മിറ്റി അംഗം ശ്രീജിൻ, ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് പ്രസിഡണ്ട് അഭിജിത്ത് എന്നിവർ സംഘത്തിൽ
ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍