വേടന്റെ അറസ്റ്റ്‌ തടഞ്ഞ്‌ ഹൈക്കോടതി

കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ്‌ തടഞ്ഞ്‌ ഹൈക്കോടതി. വേടൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ്‌ റാപ്പറുടെ അറസ്റ്റ്‌ കോടതി തടഞ്ഞിരിക്കുന്നത്‌.

കോടതിയിൽ നാളെയും ജാമ്യപേക്ഷയിൽ വിശദമായ വാദം തുടരും. നാളെ വാദം കേൾക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം.

2021 വരെയുള്ള കാലയളവിൽ പരാതിക്കാരിയെ വേടൻ കോഴിക്കോട്ടും എറണാകുളത്തുംവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നെന്നും ആരോപണമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍