യൂമി കെയറിന് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ താമരശേരിയുടെ കൈതാങ്ങ്

താമരശ്ശേരി:ഇരുന്നൂറ് ഡയപ്പറുകൾ നൽകിയാണ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ താമരശ്ശേരി മാതൃകയായത്. പാവപ്പെട്ട ബൗദ്ധികഭിന്നശേഷി  (സെറിബ്രൾ പാൾസി, ഓട്ടിസം, ഇൻറ്റലേച്വൽ ഡിസ്എബിലിറ്റി, മൾട്ടിപ്പിൾ ഡിസ്എബിലിറ്റി ) എന്നീ അവസ്ഥയിലുള്ള പതിനെട്ട് വയസ് കഴിഞ്ഞ്  വീട്ടിൽ ഒറ്റപ്പെട്ട് പോയ ഭിന്നശേഷിക്കാർക്കും,  കിടപ്പ് രോഗികൾക്കുമാണ് യൂമി കെയർ ഫൗണ്ടേഷൻ സൗജന്യമായി ഡയപ്പറുകൾ എത്തിച്ച് കൊടുക്കുന്നത്. കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും വലിയ ഒരു കോൺട്രിബ്യൂഷനാണ്  യൂമികെയറിന് സ്ക്കൂൾ നൽകി കൈതാങ്ങായത്.   സ്റ്റാഫ് സെക്രട്ടറി എൻ.കെ നാസർ സാർ, സീനിയർ അസിസ്റ്റൻ്റ് സജ്ന ശ്രീധരൻ ടീച്ചർ, അനിത ടീച്ചർ സജിലടീച്ചർ, SRGകൺവീനർ മിനി വില്യം ടീച്ചർ,യൂമി കെയർ കോർഡിനേറ്റർ മൂസറെമി എന്നിവരുടെ സാനിധ്യത്തിൽ യൂമി കെയർ മേഖലാ കോർഡിനേറ്റർ യസീദ മറിയത്തിന്ന് ഹെഡ്മാസ്റ്റർ ഗഫൂർ സാർ കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍