കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരുടെ തമ്മിലടി; ബസുകൾ പിടിച്ചെടുത്ത് പോലീസ്.....


കോഴിക്കോട്: തിരക്കേറിയ റോഡില്‍ ഗതാഗതം സ്തംഭിപ്പിച്ച് ബസ് ജീവനക്കാരുടെ കൈയാങ്കളി. തമ്മിലടി കനത്തതോടെ നടക്കാവ് പോലീസ് ബസുകള്‍ കസ്റ്റഡിയിലെടുത്ത് ജീവനക്കാരുടെ പേരില്‍ കേസും രജിസ്റ്റര്‍ചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.45-ഓടെ മാവൂര്‍റോഡ് ജങ്ഷന്‍ കുരിശുപള്ളിക്ക് സമീപമാണ് സംഭവം. ബേപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന ഫാന്റസി ബസിലെയും മീഞ്ചന്തയിലേക്ക് സര്‍വീസ് നടത്തുന്ന കടുപ്പയില്‍ ബസിലെയും ജീവനക്കാരാണ് സമയക്രമത്തെച്ചൊല്ലി അടിയുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. ബസ് ജീവനക്കാരായ രജീസ് ബാബു, കെ.പി. ഷാജഹാന്‍, എം. വൈശാഖ്, സി. മുഹമ്മദ് സല്‍മാന്‍ എന്നിവരുടെ പേരിലാണ് കേസുള്ളത്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഓട്ടോറിക്ഷക്കാരന് പരിക്കുപറ്റി. ഇയാളെ ഗവ. ബീച്ചാശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍