ദുർഗന്ധം ജനകീയ പ്രതിഷേധം ; വാർത്ത നൽകിയ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ഹൈക്കോടതിയിൽ പരാതി.
താമരശ്ശേരി: താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയുടെ നിരന്തരമായുള്ള നിയമ ലംഘനങ്ങൾ വാർത്തകളിലൂടെ പുറം ലോകത്ത് എത്തിച്ചതിന് ഓൺലൈൻ മാധ്യമങ്ങളായ T News നും, കൂടത്തായി ന്യൂസിനുമെതിരെ യാണ് കമ്പനി അധികൃതർ ഹൈക്കോടതിയിൽ പരാതി നൽകിയത്.
ദുർഗന്ധം പരത്തി റോഡിലൂടെ മാലിന്യം ഒഴുക്കിയ വാഹനം നാട്ടുകാർ തടഞ്ഞതും, കലക്ടറുടെ ഉത്തരവ് വകവെക്കാതെ താമരശ്ശേരിയിലെ ചില കടകളിൽ നിന്നും മാലിന്യം ശേഖരിക്കാത്തതും, ഫാക്ടറിയുടെ പല ഭാഗങ്ങളിലൂടെയും പുഴയിലേക്ക് മാലിന്യം ഒഴുക്കാൻ പൈപ്പുകൾ സ്ഥാപിച്ചത് തെളിവ് സഹിതം വാർത്ത നൽകിയതും, ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യവും, റബർ തോട്ടത്തിലേക്ക് മാലിന്യം പമ്പ് ചെയ്യാൻ ശ്രമിച്ചതും, തോട്ടത്തിൽ മാലിന്യം കുഴിച്ച് മൂടിയതും, വാടക കെട്ടിടത്തിൽ മാലിന്യം സൂക്ഷിച്ചതും, തോട്ടിലേക്ക് ഒഴുക്കിയതുമടക്കം ജനങ്ങളുടെ ദുരിതങ്ങൾ അതാതു സമയം വാർത്തകളിലൂടെ പുറം ലോകത്തെ അറിയിച്ചതാണ് പരാതിക്ക് ആധാരം.
ഫാക്ടറിക്ക് എതിരെ വ്യാജ വാർത്ത നൽകുന്നു, ജനങ്ങളെ ഇവർക്കെതിരായി തിരിച്ചുവിടുന്നു. വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു തുടങ്ങിയവയാണ് പരാതി. കമ്പനിയുടെ എം ഡി ഷൈജേഷ് കൊളത്തൊടിയാണ് പരാതിക്കാരൻ
എന്നാൽ കമ്പനി അധികൃതർ നടത്തുന്ന എല്ലാ നിയമലംഘനക്കളും പൂർവാതകം ശക്തിയോടെ തുടർന്നും തുറന്നു കാട്ടാൻ തന്നെയാണ് ടി ന്യൂസ് സംഘം ത്തിൻ്റെ തീരുമാനം, കേസെന്ന ഓല പാമ്പിനെ കാട്ടി വായ മൂടിക്കെട്ടാമെന്ന് കമ്പനി കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണ്. സത്യത്തിനൊപ്പം എന്നും എപ്പോഴും ടീ ന്യൂസ് ഉറച്ചു നിൽക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍