അമീബിക് മസ്തിഷ്ക ജ്വരം; താമരശ്ശേരി പഞ്ചായത്ത് പരിതിയിലെ ജലാശയങ്ങളിൽ ഇറങ്ങി കുളിക്കുന്നതിന് നിരോധനം

താമരശ്ശേരി :അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സാഹചര്യത്തിൽ  താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും ആരോഗ്യ വകുപ്പ് നിരോധനം ഏർപ്പെടുത്തി.

ജലാശയങ്ങളിൽ അമീബിക് സാന്നിദ്ധ്യം ഉണ്ടാവാൻ സാധ്യത ഉള്ളതിനാലാണ് നിയന്ത്രണം.

മരണപ്പെട്ട നാലാം ക്ലാസുകാരി അനയ കുളിച്ച കുളത്തിൽ മുമ്പ് കുളിച്ച കുട്ടികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്. കുളത്തിൽ നിന്നും ശേഖരിച്ച ജലം പരിശോധനക്ക് അയക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍