കാൽ തെന്നി തോട്ടിൽ വീണ യുവാവിനെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

മുക്കം : പറമ്പിലൂടെ നടക്കുന്നതിനിടയിൽ കാൽ തെന്നി ആഴമുള്ള തോട്ടിൽ വീണ യുവാവിനെ മുക്കം  അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. വെസ്റ്റ് കൊടിയത്തൂരിലെ അമ്പലകണ്ടി തോട്ടിലാണ് വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പൂവാട്ട്പറമ്പ് സ്വദേശി കാൽതെന്നി വീണത്. ഏറെ താഴ്ചയുള്ള തോടായതിനാൽ കൂടെയുള്ളവർക്ക് രക്ഷിക്കാൻ  കഴിയാതെ വന്നതോടെ നാട്ടുകാരെയും മുക്കം അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു.  വെള്ളമുള്ള തോടായതിനാൽ ഫയർ ഫോഴ്സ്  വരുന്നത് വരെ നാട്ടുകാർ യുവാവിനെ വെള്ളത്തിൽ നിന്നും പൊക്കിപ്പിടിച്ചു നിൽക്കുകയായിരുന്നു  

തുടർന്ന് മുക്കം അഗ്നിരക്ഷാസേന  എത്തി റെസ്ക്യു നെറ്റ് ഉപയോഗിച്ച് യുവാവിനെ രക്ഷപെടുത്തി മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക്  കൊണ്ടുപോയി. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ എ സുമിത്ത്,  സേനാംഗങ്ങളായ പി ടി ശ്രീജേഷ്, കെ പി നിജാസ്, കെ എ ജിഗേഷ്,  കെ പി അജീഷ്, സി എഫ് ജോഷി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍