അമ്പായത്തോട്‌ സ്‌കൂളിൽ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി : അമ്പായത്തോട് എ. എൽ.പി. സ്കൂളിൽ വിദ്യാരംഗം ഉൾപ്പെടെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. പി.ടി.എ. പ്രസിഡണ്ട് ജബ്ബാർ മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി അധ്യാപകനും മോട്ടിവേറ്ററുമായ റസാക്ക് മലോറം  ഉദ്ഘാടനം ചെയ്തു.
പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകൾ കൂടി പോഷിപ്പിക്കാൻ വിദ്യാരംഗം ഉൾപ്പെടെയുള്ള ക്ലബ്ബുകൾ വലിയ പങ്ക് വഹിക്കുന്നുവെന്നും കുട്ടികളുടെ പൂർണമായ പങ്കാളിത്തവും ഇടപെടലുകളും ക്ലബ്ബുകളിൽ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 ഹെഡ്മാസ്റ്റർ കെ.കെ. മുനീർ, മദർ പി. ടി.എ പ്രസിഡണ്ട് ബേനസീറ, എ ടി ഹാരിസ്,പി.സിനി, വി ഹാജറ, കെ ജാസ്മിൻ,പി ജിഷ, യു എ ഷമീമ എന്നിവർ സംസാരിച്ചു. 
തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍