പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി; തിരച്ചിൽ ശക്തമാക്കി പൊലിസ്

പാലക്കാട്: പാലക്കാട് വിളത്തൂരിൽ പിതാവിന്റെ കയ്യിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയതായി പരാതി. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവാൻ സായിക്കിനെയാണ് തട്ടിക്കൊണ്ട് പോയത്. ആറു വയസുള്ള കുട്ടിയെയായണ് കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയത്.

പിതാവിന്റെ കൈയിൽ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോയെന്നാണ് പിതാവ് മുഹമ്മദ് ഹനീഫ നൽകിയ പരാതി. വെള്ളയും ചുവപ്പും നിറമുള്ള സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. കൊപ്പം പൊലിസ് കുട്ടിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
ചിത്രത്തിൽ കാണുന്ന കുട്ടിയെ കാണുന്നവർ കൊപ്പം പൊലിസുമായി ബദ്ധപ്പെടണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍