മാങ്ങ കഴിക്കുമ്പോൾ ഒരിക്കലും തൊലി ചെത്തിക്കളയരുത്; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

നിരവധി ആരോഗ്യഗുണങ്ങളുള്ള പഴമാണ് മാങ്ങ. പഴുത്തമാങ്ങയും പച്ച മാങ്ങയും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും മാമ്പഴത്തിനോളം മികച്ച മറ്റൊരു പഴമില്ലെന്നാണ് പറയപ്പെടുന്നത്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന പോളിഫീനോളുകൾ ചില ക്യാൻസറുകൾക്കുള്ള സാദ്ധ്യത കുറയ്ക്കുന്നുവെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെറ്റമിൻ സി, എ, ഇ, കെ, ബി 6 എന്നിങ്ങനെ നിരവധി വെെറ്റമിനുകളുടെ ഒരു ശേഖരം തന്നെ മാങ്ങയിലുണ്ട്.

പ്രോട്ടീൻ, ഫെെബർ, പൊട്ടാസ്യം, കോപ്പർ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 165 ഗ്രാം മാങ്ങയിൽ 67 ശതമാനം വെെറ്റമിൻ സി അടങ്ങിയിരിക്കുന്നു. പ്രമേഹത്തെ ഒരു പരിധിവരെ അകറ്റി നിർത്താൻ മാങ്ങ സഹായിക്കുന്നു. മാങ്ങയെ പോലെ തന്നെ മാങ്ങയുടെ തൊലിക്കും നിരവധി ഗുണങ്ങൾ ഉണ്ട്. പൊതുവെ എല്ലാവരും മാങ്ങയുടെ തൊലി ചെത്തിക്കളഞ്ഞ ശേഷമാണ് കഴിക്കാറ്. എന്നാൽ തൊലിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും അത് കളയില്ലെന്ന് ഉറപ്പ്.

മാങ്ങയുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കിയ ചായയോ ഡിടോക്സ് വെള്ളമോ കുടിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മാങ്ങാത്തൊലിൽ കാണപ്പെടുന്ന മാംഗിഫെറിൻ പോലുള്ള സംയുക്തങ്ങളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നത്. കൂടാതെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. മാങ്ങയുടെ തൊലിയിലെ സത്ത് നല്ല ഒരു പ്രകൃതിദത്ത കീടനാശിനിയാണ്.

വായിലെ ബാക്ടീരിയയുടെ വളർച്ചയെ തടയാൻ സഹായിക്കുന്ന ആന്റിമെെക്രോബിയൽ ഗുണങ്ങളുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ തൊലിയിൽ അടങ്ങിയിരിക്കുന്നു. മാങ്ങയുടെ തൊലി ചവയ്ക്കുന്നത് വായയുടെ ശുചിത്വത്തിന് കാരണമാകുന്നു. ദന്തക്ഷയം,​ മോണരോഗങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യതയും ഇത് കുറയ്ക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍