പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു


തൃശൂര്‍: എരുമപ്പെട്ടി കുണ്ടന്നൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. തെക്കേക്കര സ്വദേശി ജൂലിയാണ് മരിച്ചത്. ഭര്‍ത്താവ് ബെന്നിക്ക് ഷോക്കേറ്റെങ്കിലും അപകട നില തരണം ചെയ്തു.

ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള കൃഷി ഇടത്തില്‍ പോയപ്പോഴാണ് യുവതിക്കും ഭര്‍ത്താവിനും ഷോക്കേറ്റത്. ഷോക്കേറ്റ ഭര്‍ത്താവ് ബെന്നി തെറിച്ചു വീഴുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജൂലി മരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍