നടുവണ്ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു
നടുവണ്ണൂര്‍: കരിമ്പാപ്പൊയിലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബി.ടി.സി ബസും കാര്‍ത്തിക ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം
പേരാമ്പ്രയില്‍ അമിത വേഗതയിലെത്തുന്ന സ്വകാര്യ ബസുകളുകള്‍ നിരന്തരം അപകടങ്ങളുണ്ടാക്കുന്ന സ്ഥിതിയുണ്ട്. അടുത്തിടെ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരണപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസുകള്‍ തടയുകയും ഒരാഴ്ചയോളം ബസ് സര്‍വ്വീസുകളെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് സര്‍വ്വീസ് പുനരാരംഭിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍