മേഖല തല ക്വിസ് മത്സരം
കട്ടിപ്പാറ: താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷൻ്റെ കീഴിൽ 'ടാലൻഷ്യ 2.0' എന്ന പേരിൽ കുട്ടികൾക്കായി സംഘടിപ്പിച്ച മേഖല തല ക്വിസ് മത്സരത്തിൽ നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ വിജയികളായി. മേഖലാതല മത്സരത്തിൽ ഒന്നാം സ്ഥാനവും രൂപതാതലത്തിൽ മൂന്നാം സ്ഥാനവും ടാലൻഷ്യ മെഗാ ക്വിസിലേക്ക് സെലക്ഷനും നേടി നസ്രത്ത് എൽ പി സ്കൂൾ വിജയം കൈവരിച്ചത്. ഇഹാൻ ഇക്ബാലും ആയിഷ ഹാദിയയും. നസ്രത്തിൻ്റെ അഭിമാനതാരങ്ങളായ ഇവർക്ക് സ്കൂളിൽ അത്യുജ്ജലമായ വര വേൽപ്പ് നൽകി നസ്രത്ത് കുടുംബം. കൈ നിറയെ പൂക്കൾ നൽകിയും മധുരം നൽകിയും ആഘോഷാരവത്തോടെ സ്കൂളിലേക്ക് വിജയികളെ സ്വീകരിച്ചു. സ്കൂൾ മാനേജർ ഫാ.മിൾട്ടൻ മുളങ്ങാശ്ശേരി, പിടിഎ പ്രസിഡൻ്റ് ശ്രീ ഷാഹിം ഹാജി എന്നിവർ വിജയികൾക്ക് ആശംസകൾ നേരുന്നു. പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ് എന്നും വിജയങ്ങൾ മാത്രം നേടുന്ന നസ്രത്ത് എൽപി സ്കൂളിൻ്റെ നേട്ടങ്ങളെ അനുസ്മരിക്കുകയും വിജയികളായ അഭിമാനതാരങ്ങളെ മറ്റുള്ളവർ മാതൃകയാക്കണമെന്ന് പറഞ്ഞു കൊണ്ട് അവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. പിന്നിൽ പ്രവർത്തിച്ച ആഷ്ന റോസ്, സോണിയ C, സോണിയ P എന്നീ അധ്യാപകർക്കും രക്ഷിതാക്കൾക്കും ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍