വാഹനമിടിച്ച് മരണം: കാർ പിടിച്ചത് പരിശോധിച്ച്; ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്


വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കാര്‍ ഓടിച്ച കടമേരി സ്വദേശി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് നോട്ടീസ് നല്‍കിയത്. ഉള്ള്യേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കാറിന്റ ഉടമയോട് വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഉടമ ഇതുവരെ ഹാജരായിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.15-ഓടെ വള്ളിക്കാട് പോലീസ് എയിഡ് പോസ്റ്റിന് സമീപമാണ് അമല്‍ കൃഷ്ണ എന്നയാളെ ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമല്‍കൃഷ്ണ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരിച്ചു.

500-ലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍ കൃഷ്ണയെ ഇടിച്ച് നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പോലീസ് തിരിച്ചറിഞ്ഞത്. ഏറാമലയില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍