താമരശ്ശേരി -ചുങ്കം ലിങ്ക് റോഡ്: ഭൂമി ഏറ്റെടുക്കലിന് അംഗീകാരമായതായി ഡോ എം.കെ മുനീർ എം.എൽ.എ
താമരശ്ശേരി: താമരശ്ശേരി- ചുങ്കം ലിങ്ക് റോഡ്പദ്ധതിക്ക്ഭൂമിഏറ്റെടുക്കുന്നതിനുള്ള അംഗീകാരം ലഭിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു. ലാൻഡ് അക്വിസിഷൻ ആക്ട് സെക്ഷൻ 6(1) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ, ഉടൻതന്നെ റോഡിൻ്റെ അതിർത്തി നിർണയിച്ച് സ്ഥലംഅടയാളപ്പെടുത്തുന്ന
പ്രവർത്തനങ്ങൾആരംഭിക്കാനാകും. ഇതോടെ ഏറെക്കാലമായി മുടങ്ങിക്കിടന്ന റോഡ് നിർമ്മാണം ഉടൻതന്നെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
കിഫ്ബി ഫണ്ടിൽഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. നിർമ്മാണത്തിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആയി ആർ.ബി.ഡി.സി.കെ യെ നിയമിക്കുകയും ചെയ്തിരുന്നു. വിശദമായസാങ്കേതികപഠനങ്ങൾക്ക് ശേഷം തയ്യാറാക്കിയ പദ്ധതിരേഖ കിഫ്ബി അംഗീകരിക്കുകയും, ഇതിനായി74.38കോടിരൂപഅനുവദിക്കുകയുംചെയ്തിട്ടുണ്ട്.റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക്
വേഗംകൈവരിക്കാൻ,റവന്യൂവകുപ്പിന്റെ ഭരണാനുമതി ലഭിക്കുകയും, ഇതിനായിഒരുപ്രത്യേകതഹസിൽദാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നടപടികളെല്ലാം പൂർത്തിയായതോടെയാണ് നിർമ്മാണത്തിന് വഴി തുറന്നത്.
താമരശ്ശേരി ചുങ്കം മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് എം.എൽ.എ. വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍