ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
കട്ടിപ്പാറ :കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ ഏകദിന ക്യാമ്പ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ബെസി കെ. യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റിൻ്റെ മാസ്റ്റർ ട്രെയിനറായ ശ്രീ. സോണി ഡി ജോസഫ് ക്ലാസ് നയിച്ചു. ഗ്രാഫിക് ഡിസൈനിങ്, ആനിമേഷൻ ,പ്രോഗ്രാമിങ്ങ്, വീഡിയോ ഡോക്യുമെന്റേഷൻ ,റോബോട്ടിക്സ് എന്നീ മേഖലകളിൽ അറിവ് നേടാൻ ഈ ക്യാമ്പ് കുട്ടികൾക്ക് സഹായകമായി. കുട്ടികൾ ഏറെ താൽപര്യത്തോടെ ഈ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ തല ലിറ്റിൽകൈറ്റ്സ് അധ്യാപകരായ നിഷ ജോർജ്, വിൻസൻ്റ് ഡി .കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍