വോളിബോൾ മത്സരം നടത്തി

താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ മത്സരം കുന്നുംപുറം ഈവനിംഗ് മിനി സ്റ്റേഡിയത്തിൽ വെച്ച്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ എം.ടി അയ്യൂബ്ഖാൻ(വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് മെമ്പർമാരായ അഡ്വ:ജോസഫ് മാത്യു (ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ )ബി. എം. ആർഷ്യ, ഖദീജ സത്താർ എന്നിവർ സംസാരിച്ചു.

നാരായണൻ മാസ്റ്റർ സ്വാഗതവും, ഉനൈസ് വാടിക്കൽ നന്ദിയും പറഞ്ഞു.
ടൂർണമെന്റിന്റെ ഫൈനലിൽ  ഈവെനിംഗ് വോളി കുന്നും പുറത്തിനെ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് റെഡ് സ്റ്റാർ തേറ്റാമ്പുറം വിജയികളായി.
വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌, സൗദബീവി, യുവേഷ് (ഗ്രാമ പഞ്ചായത്ത് മെമ്പർ )അൻഷദ് മലയിൽ (യൂത്ത് കോർഡിനേറ്റർ )ഇസ്ഹാഖ് ചാലക്കര എന്നിവർ ചേർന്ന്  നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍