സ്‌കൂൾ കലോത്സവവും അനുമോദന സംഗമവും നടത്തി.

താമരശ്ശേരി:അമ്പായത്തോട്‌ എ എൽ പി സ്‌കൂളിൽ ഈ വർഷത്തെ സ്കൂൾ കലോത്സവവും മത്സരപരീക്ഷകളിലെ വിജയികളായ പ്രതിഭകൾക്കുള്ള അനുമോദനവും 'തെന്നൽ25'എന്ന പേരിൽ വർണാഭമായി സംഘടിപ്പിച്ചു.
കഴിഞ്ഞ അക്കാദമിക വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് വിജയികളായ മുഹമ്മദ് ഷാനിഫ്,ഏയ്‌ഞ്ചൽ റോസ് ജോണി,സ്വഫിയ്യ,മുഹമ്മദ് അഫ്‌ലഹ് എന്നിവരെയും എം ബി ബി എസ് പ്രവേശനം നേടിയ പൂർവ്വവിദ്യാർത്ഥി പി എ ഭവ്യയേയും ചടങ്ങിൽ അനുമോദിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
   പരിപാടിയുടെ ഉദ്‌ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അബൂബക്കർ കുട്ടി,വാർഡ് അംഗങ്ങളായ സീന സുരേഷ്,മുഹമ്മദ് ഷാഹിം ഹാജി,ഹെഡ് മാസ്റ്റർ കെ കെ മുനീർ,എ ടി ഹാരിസ്,എം ജലീഷ്,ബേനസീറ,പി സിനി എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍