മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടി

കട്ടിപ്പാറ: മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ   തീവ്രയജ്ഞ പരിപാടിയുടെ
ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ  പരാതി സ്വീകരിക്കുന്നതിനുള്ള ഹെൽപ് ഡസ്ക് പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്‌, പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി, ജനപ്രതിനിധികളായ അഷ്റഫ്  പൂലോട്,മുഹമ്മദ് ഷാഹിം, ജീൻസി തോമസ് സംഘടനാ പ്രതിനിധികളായ കരീം പുതുപ്പാടി, കെ.വി.സെബാസ്റ്റ്യൻ, മജീദ് ഇരുമ്പോട്ടു പൊയിൽ, ഷിജോ ജോൺ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ, പഞ്ചായത്ത് ജീവനക്കാർ,പുതുപ്പാടി സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ പി. ടി ബിജു, കെ.കെ. സജീവ്കുമാർ,  ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.ടി.സുധീഷ്, അൻവർ കെ , വാച്ചർമാരായ ലജുമോൻ, രവി, കോഴിക്കോട് ഡിവിഷൻ റിസോർസ് പേഴ്സൺ കെ. ഷാജീവ് RFO (G) എന്നിവർ പങ്കെടുത്തു.

സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 30 വരെയാണ് തീവ്ര യജ്‌ഞ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി സെപ്തംബർ 16 മുതൽ ഈ മാസം 30 വരെ പഞ്ചായത്ത് തലത്തിലും, ഒക്ടോബർ 1 മുതൽ 15 വരെ ജില്ലാ തലത്തിലും ഒക്ടോബർ 16 മുതൽ 30 വരെ സംസ്ഥാന തലത്തിലുമാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വന്യമൃഗ ശല്യം അനുഭവപ്പെടുന്ന 14 പഞ്ചായത്തുകളിലാണ് ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചിരിക്കുന്നത്.
വന്യജീവികളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഏവർക്കും ഹെൽപ് ഡെസ്ക്കിൽ ബന്ധപ്പെടാവുന്നതും, പരാതികൾ നല്കാവുന്നതുമാണ്.
ഇതിനായി ഫോറസ്റ്റ് വകുപ്പിൽ നിന്നും ചുമതലപ്പെടുത്തിയ ഫെസിലിറ്റേറ്റർ ഈ ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍