സ്മാർട്ട്‌ ടെലിവിഷൻ വിതരണം

ചമൽ: കേരള ഗ്രാമീണ ബാങ്ക്, ചമൽ ഗവൺമെന്റ് എൽ. പി. സ്കൂളിന് സൗജന്യമായി സമ്മാനിച്ച മൂന്ന് സ്മാർട്ട് ടി.വി.കൾ  ബാങ്ക് റീജണൽ മാനേജർ സുരേന്ദ്രൻ.ടി.വി. സ്കൂളിന് കൈമാറി. വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി, പി.ടി.എ. പ്രസിഡണ്ട് ഷമീർ ബാബു എന്നിവർ ചേർന്ന് ടെലിവിഷനുകൾ ഏറ്റുവാങ്ങി. ബാങ്കിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചാണ് ടി.വി. വാങ്ങി നൽകിയത്.  ടി.വി. വിതരണം, ചമൽ ഗവൺമെന്റ് എൽ പി സ്കൂളും സമൂഹവും തമ്മിലുള്ള ആത്മബന്ധത്തിന്റെ അടയാളപ്പെടുത്തലായി.
വിതരണ ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ഫസ് ലത്ത് അധ്യക്ഷയായി. കേരള ഗ്രാമീണ് ബാങ്ക് ചമൽ ബ്രാഞ്ച് മാനേജർ വിജയൻ.ടി.വി., ഫീൽഡ് ഓഫീസർ ധനലക്ഷ്മി, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി എ.ടി. ബാലൻ, ജോഷില ജോൺ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് സ്വാഗതവും  ഷംല പി.എച്ച്.നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍