ഒൺലൈൻ മാധ്യമപ്രവർത്തകരുടെ കുടുംബ സംഗമം നടത്തി.

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഒൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) കുടുംബ സംഗമം നടത്തി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  കെ എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഉജ്വല ബാല്യം പുരസ്കാര ജേതാവും, വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഏറ്റവും പ്രയം കുറഞ്ഞ കവിയിത്രി പട്ടികയിൽ സ്ഥാനം പിടിച്ച ആഗ്ന യാമി മുഖ്യ അതിഥിയായി.

വിനോദ് താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനയുടെ പ്രസിഡൻ്റ് സലാഹുദ്ദീൻ, സെക്രട്ടറി ഷമ്മാസ്, മജീദ് താമരശ്ശേരി, സത്താർ പുറായിൽ, ഫാസിൽ തിരുവമ്പാടി, ഹബീബി തുടങ്ങിയവർ സംസാരിച്ചു, തുടർന്ന് സാംസ്കാരിക സദസ്സും, വിവിധ  കാലാപരിപാടികളും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍