താമരശ്ശേരിയിൽ വാഹന അപകടം; ബൈക്ക് യാത്രികന് പരിക്ക്

താമരശ്ശേരി: താമരശ്ശേരി - മുക്കം സംസ്ഥാനപാതയിൽ അമ്പലമുക്കിൽ ബൈക്കിൽ ഓട്ടോ ടാക്സി ഇടിച്ച്  ബൈക്ക് യാത്രികന് പരിക്ക് . താമരശ്ശേരി കോരങ്ങാട് താമസിക്കുന്ന അമ്പായത്തോട് മജീദിനാണ് പരുക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 8.30 ഓടെയായിരുന്നു അപകടം.

മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ പ്രധാന റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോ ടാക്സിയാണ് ഇടിച്ചത്, ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം തകർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍