ചമൽ കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം.

താമരശേരി : ചമൽ കാരപ്പറ്റ മാളശ്ശേരി ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി  വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ക്ഷേത്ര കമ്മറ്റിയും ശ്രീ ഭദ്ര വെണ്ടേക്കുംചാൽ ദേശവും ആദരിച്ചു .

സാംസ്‌കാരിക സദസ്സിൽ ക്ഷേത്ര പ്രസിഡന്റ് ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു.

ദേവനന്ദ ഷൈജു മുഖ്യപ്രഭാഷണം നടത്തി.

ലളിത സഹസ്രനാമാർച്ചന പാരായണത്തിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ് നേടിയ വൈഗ ലക്ഷ്മി, പിന്നണി ഗായികയും ടോപ് സിംഗർ ഫെയ്മുമായ ഋതുവീണ രജീഷ്, കവിയും നാടക രചയിതാവുമായ പി.എം രമേശ്‌ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചും, മെമോന്റോ നൽകിയും ആദരിച്ചു.

ക്ഷേത്ര സെക്രട്ടറി പി.എസ് വിജയകുമാർ, ക്ഷേത്ര ട്രഷറർ എ.റ്റി ബാലൻ,ടി.കെ ഹരീഷ്, ടി.ടി നാരായൺ, ജിതുകൃഷ്ണ ഹരീഷ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍