ഗാന്ധിചരിതം സമൂഹ പ്രശ്നോത്തരി മത്സരം
നരിക്കുനി: ഗാന്ധി ജയന്തിയോനുബന്ധിച്ച് ഗാനമാലിക സംഗീത സാഹിത്യ സഭ സംഘടിപ്പിച്ച ഗാന്ധിചരിതം സമൂഹ പ്രശ്നോത്തരി മത്സരം ശ്രദ്ധേയമായി.
നരിക്കുനിയിലെയും സമീപ പഞ്ചായത്തുകളിലെയും അമ്പതിൽപ്പരം വിദ്യാർഥികളും ബഹുജനങ്ങളും അണിനിരന്ന പ്രശ്നോത്തരിമത്സരം ദിനേശ് പുതുശ്ശേരി നയിച്ചു.
പ്രൈമറി വിഭാഗത്തിൽ നിന്ന് എം.എം.എ യു.പി. സ്കൂൾ ആവിലോറ ഒന്നാം സ്ഥാനം നേടി. സെക്കന്ററി വിഭാഗത്തിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സമ്മാനം.
പൊതു ജനങ്ങൾക്കായി നടത്തിയ മത്സരത്തിൽ ജാസ്മിൻ പുന്നശ്ശേരി, അമൻ ഹാദി കിഴക്കോത്ത്, ദിലു പന്നൂർ, പാർവണ.പി.വി പാറന്നൂർ എന്നിവർ ഒന്നാമത്തെത്തി.
വിജയികൾക്കുള്ള സമ്മാനം ഗാന്ധിജയന്തി ദിനത്തിൽ അഡ്വക്കേറ്റ് പി.ടി. എ.റഹീം എം.എൽ.എവിതരണം ചെയ്യും.
സമാപന ചടങ്ങിൽ
സുനിൽകുമാർ കട്ടാടശ്ശേരി, ബഷീർ കൈപ്പാട്ട്, എസ്.കെ.റുഖിയ ഷാബാസ്, അബ്ദുല്ല കൊടോളി, ടി എ ആലിക്കോയ, എം.പി റുഖിയ ടീച്ചർ, റഷീദ് പിസി പാലം, ടി. പി.റസിയ, ഷിജാസ് പുന്നശ്ശേരി,ഫാസിൽ മൊയ്തു. എസ്.കെ. ഓ.മുഹമ്മദ്, പ്രസാദ്.ഇ. കെ., പി പി മുഹമ്മദ് ഫൈസൽ, , ഫൗസിയ പാലങ്ങാട്, ഉണ്ണി കുമാരൻ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍