താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് ഏഥൻസ് പരപ്പൻപൊയിൽ ജേതാക്കൾ
താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം എ ബി എ ഹിൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സൗദ ബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.ടി അയ്യൂബ്ഖാൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മഞ്ജിത, മെമ്പർ ആയിഷ, ഖദീജ സത്താർ, ഫസീല ഹബീബ്, ആർഷ്യ ബി എം, മുഹ്സിൻ, ബിജേഷ്, ഫാസിൽ, ഇസാഖ്, ഷംസീർ എടവലം അൻഷാദ്, സമറുദ്ധീൻ എന്നിവർ സംബന്ധിച്ചു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്റ്റാർ ഇലവൻ ക്രിക്കറ്റ് ടീമിനെ ഏഥൻസ് പരപ്പൻപൊയിൽ 16 റൺസിന് പരാജയപ്പെടുത്തി ചാമ്പ്യൻമാരായി, വിജയികൾക്ക് വൈസ് പ്രസിഡന്റ് സൗദ ബീവിയുടെ നേതൃത്വത്തിൽ ട്രോഫിയും മേഡലും സർട്ടിഫിക്കേറ്റും നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍