തെരുവുനായ ഓടിച്ചു; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്കും കുഞ്ഞിനും പരിക്ക്.
താമരശ്ശേരി :കോരങ്ങാട് ജി എൽ പി സ്കൂളിന് സമീപം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ് നായയുടെ അക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്കും കുഞ്ഞിനും പരിക്ക്.
ഭർത്താവ് കോരങ്ങാട് ജംഷാദ് അറഫാ യോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യ ജംഷിദ, മകൻ ഉമ്മർ അലി (3)എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാത്രിയോടെയാണ് സംഭവം.
അതേസമയം കോരങ്ങാട് ജി എൽ പി സ്കൂളിന് സമീപത്ത് പ്രസവിച്ചു കിടക്കുന്ന നായ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. കഴിഞ്ഞദിവസം നായ കുഞ്ഞുങ്ങൾക്കൊപ്പം സ്കൂളിൽ എത്തിയതോടെ അധ്യാപകരും പിടിഎ കമ്മിറ്റി മെമ്പർമാരും ഏറെ പണിപ്പെട്ടാണ് സ്കൂൾ മുറ്റത്തുനിന്ന് നിന്ന്
പുറത്താക്കിയത്. സ്കൂളിന് സമീപത്തുനിന്ന് നായയും കുഞ്ഞുങ്ങളെയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് തെരുവുനായ വന്ധ്യംകരണം ഉൾപ്പെടെ നടത്തിയിട്ടുണ്ടെങ്കിലും വീട്ടിൽ വളർത്തുന്ന നായകളെ റോഡിൽ ഉപേക്ഷിക്കുന്നതാണ് നാട്ടുകാർക്ക് വിനയാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍