സാനിറ്ററി കോംപ്ലക്സ് സ്കൂളിന് സമർപ്പിച്ചു.
ചമൽ: കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ ഗവൺമെന്റ് എൽ.പി. സ്കൂളിന് ഗ്രാമപഞ്ചായത്ത് നിർമ്മിച്ച സാനിറ്ററി കോംപ്ലക്സ് പ്രസിഡണ്ട് പ്രേംജി ജെയിംസ് സ്കൂളിന് സമർപ്പിച്ചു. നാല് കമ്പാർട്ട്മെന്റുക
ളുള്ള ടോയ്ലറ്റ് സമുച്ചയമാണ് തുറന്നു കൊടുത്തത്.
ചടങ്ങിൽ അഷ്റഫ് തണ്ടിയേക്കൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ വിഷ്ണു ചുണ്ടൻകുഴി, ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, എം പി ടി എ ചെയർപേഴ്സൺ വിനിഷ രതീഷ് പ്രസംഗിച്ചു. പിടിഎ പ്രസിഡണ്ട് ഷമീർ ബാബു എം സ്വാഗതവും അബ്ദുറഹ്മാൻ ടി. കെ. നന്ദിയും പറഞ്ഞു.
