സമരപ്പന്തലിൽ നിന്നു മടങ്ങവേ പന്നി ഓടിച്ചു; യുവതിക്ക് പരിക്ക്*


മുക്കം: മുക്കം നഗരസഭയുടെ കർഷക ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കക്ഷിഭേദമന്യേ കർഷക കൂട്ടായ്മ നഗരസഭ കവാടത്തിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി. സമരത്തിൽ പങ്കെടുത്ത് മടങ്ങിയ കർഷക വയോധികക്ക് കാട്ടുപന്നിയുടെ ആക്രമണം.

 'കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് ജീവൻ ബാക്കിയായത് ഭാഗ്യം.' വീട്ടുവളപ്പിൽനിന്ന് പച്ചക്കറി പറിക്കുന്ന തിനിടെ കാട്ടുപന്നിയെക്കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീ ണ് പരിക്കേറ്റ ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് എടോളിപ്പാലിയിൽ സഫിയയുടെ വാക്കുകളാണിത്. കർഷക കൂട്ടായ്‌മ ആരംഭിച്ച നിരാഹാര സമരത്തിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് കർഷക വയോധികക്ക് ഈ ദുരനുഭവമുണ്ടായത്. സഫിയയുടെ കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍