കുഞ്ഞുമോളുടെ തട്ടുകട


 കട്ടിപ്പാറ :കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ   സംഘടിപ്പിച്ച കുഞ്ഞുമോളുടെ തട്ടുകടയിൽ വിദ്യാർത്ഥികളുടെ തിരക്കിനാലും, വിഭവങ്ങളാലും  പ്രൗഢമായി...രണ്ടാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് A-B ഡിവിഷനുകൾ സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യമേളയാണ് “കുഞ്ഞുമോളുടെ തട്ടുകട” 

കച്ചവടത്തിന്റെ  സർവ്വ  മേഖലയും പരിചയപ്പെടുത്തി  കുട്ടികളിൽ നേരിൻ സംരംഭ  കാഴ്ച്ചകൾ സമ്മാനിച്ചാണ് കുഞ്ഞുമോൾ തട്ടുകട സമാപിച്ചത്.

കടയുടെ  ലോഗോ പ്രകാശനം പി ടി എ പ്രസിഡന്റ്‌ ഷംനാസ് പൊയിൽ നിർവഹിച്ചു.
കടയുടെ ഉദ്ഘാടനം പ്രധാന അധ്യാപിക കെ പി  ജസീന നിർവഹിച്ചു... 

ചടങ്ങിൽ ഫൈസ് ഹമാദാനി, റൂബി എം എ, ദിൻഷ ദിനേശ്, തസ്‌ലീന പി പി, ഷബീജ് ടി, നീതു പീറ്റർ, അനുശ്രീ പി പി, തസ്‌നി എ കെ, ഷാഹിന കേയക്കണ്ടി, പ്രബിത, മുംതാസ്, ബാസില,പി കെ മുഹമ്മദലി, സലാം കന്നൂട്ടിപ്പാറ എന്നിവർ സന്നിഹിതരായി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍