സ്വർണ വില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവന് 1000 രൂപ വർധിച്ച് 88,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 125 രൂപ വർധിച്ച് 11,070 രൂപയായി

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണവില കുതിച്ചുയരുകയാണ്. പണിക്കൂലി കൂടാതെ സ്വര്‍ണം കൈയില്‍ കിട്ടാന്‍ ഒരു ലക്ഷം രൂപ നല്‍കേണ്ട സമയം അധികം വിദൂരമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നത്. സ്വര്‍ണവില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷയാണ് ഓരോ ദിവസവും അസ്തമിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍