ഫ്രഷ്ക്കട്ട്;DYFI ജനങ്ങൾക്കൊപ്പം, പ്രക്ഷോഭം തുടരും.മഹ്റൂഫ്

താമരശ്ശേരി: ജനങ്ങളുടെ പരാതി പരിഹരിക്കാതെ താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണശാല തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ. ഫ്രഷ് കട്ടിനെതിരായ ജനങ്ങളുടെ സമരം ന്യായമാണ്.സംഘർഷത്തിലേക്ക് നയിച്ച സമരത്തിലെ നുഴത്തുകയറ്റക്കാരെ പൊലീസ് പിടികൂടട്ടെയെന്നും ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ ടി.മഹ്‌റൂഫ് പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ഒന്നാം പ്രതിയാണ് മഹ്‌റൂഫ്.

ഫ്രഷ് കട്ട് സംഘർഷത്തിൽ ചിലര്‍ നുഴഞ്ഞുകയറിയെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ആരോപണം.സമരസമിതിക്ക് നേതൃത്വം നൽകിയതും കലാപമുണ്ടാക്കിയതും എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന സംഘർഷത്തിൽ ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ എസ് ഡി പിഐ അക്രമികൾ നുഴഞ്ഞു കയറുകയും കലാപം അഴിച്ചുവിട്ടെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍