കേരളത്തിലെ ഏഴ് ജില്ലകളിൽ 50 ശതമാനം കടന്ന് പോളിങ്ങ് നില ഉയരുന്നു


കേരളത്തിൽ പോളിങ്ങ് ശതമാനം ഉയരുന്നു. 55.96 % വോട്ട് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിൽ 55.56% പുരുഷന്മാരും, 54.49% സ്ത്രീകളും, 18.75% ട്രാൻസ്ജെൻണ്ടേഴ്സും ഇത് വരെ വോട്ട് ചെയ്തു. 2926080 ആകെ വോട്ടർമ്മാരുള്ള തിരുവനന്തപുരം ജില്ലയിൽ 50.01% പോളിങ്ങ് രേ​ഖപ്പെടുത്തി.

2271341 വോട്ടർമ്മാരുള്ള കൊല്ലം ജില്ലയിൽ 52.18% പോൾ ചെയ്തു. പത്തനംതിട്ടയിൽ ആകെ വോട്ടർമ്മാർ 10275, അതിൽ 50.64 ശതമാനം വോട്ട് പോൾ ചെയ്തു കഴിഞ്ഞു. 1802555 വോട്ടർമ്മാരുള്ള ആലപ്പുഴ ജില്ലയിൽ 54.32%, 1641176 വോട്ടർമ്മാരുള്ള കോട്ടയത്ത് 52.36%, 912133 വോട്ടർമ്മാരുള്ള ഇടുക്കി 50.95%, 2667746 വോട്ടർമ്മാരുള്ള എറണാകുളം 54.9% എന്നിങ്ങനെയാണ് നിലവിലെ പോളിങ്ങ് ശതമാനം.

രാവിലെ മുതൽ മികച്ച പോളിങ്ങാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഉച്ചയാകുമ്പോൾ ചൂടുകാലാവസ്ഥ വോട്ടർമ്മാരുടെ വരവിൽ നേരിയ കുറവ് വരുത്തിയെങ്കിലും മൊത്തം 50 ശതമാനം കടന്ന് പോളിങ്ങ് നില ഉയർന്നിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍