കൊടുവള്ളി ബ്ലോക്കിൽ അംബിക മംഗലത്ത് പ്രസിഡണ്ടാകും

കൊടുവള്ളി : 19 സീറ്റിൽ 18 സീറ്റും നേടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ അധികാരം നിലനിർത്തിയ യുഡിഎഫിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാ നങ്ങളിൽ ധാരണയായി. ഇന്നലെ ചേർന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയിലാണ് ധാരണ. പ്രസിഡന്റ് സ്ഥാനം ആദ്യത്തെ രണ്ടര വർഷം കോൺഗ്രസിനും അടുത്ത രണ്ടര വർഷം മുസ്‌ലിം ലീഗിനും ലഭിക്കും.

തുഷാരഗിരി ഡിവിഷനിൽ നിന്നു ജയിച്ച കോൺഗ്രസിലെ അംബിക മംഗലത്തായിരിക്കും ആദ്യ ടേമിൽ പ്രസിഡന്റ്. ലീഗിന്റെ സീറ്റിൽ അടിവാരം ഡിവിഷനിൽ നിന്നു ജയിച്ച ബിന്ദു സന്തോഷിനായിരിക്കും രണ്ടാം ടേമിൽ പ്രസിഡന്റ് സ്ഥാനം. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് സ്‌ഥാനം ഇത്തവണ പട്ടികജാതി വനിതാ സംഭരണമാണ്. വൈസ് പ്രസിഡന്റ് സ്ഥാനവും രണ്ട് ടേമുകളിലായി കോൺഗ്രസും ലീഗും പങ്കിട്ടെടുക്കാനാണ് സാധ്യത   കിഴക്കോത്ത് ഡിവിഷനിൽ നിന്നു ജയിച്ച ലീഗിലെ മുതിർന്ന നേതാവ് എൻ.സി.ഉസ്സയിനും ഓമശ്ശേരി ഡിവിഷനിൽ നിന്നു ജയിച്ച ലീഗ് നേതാവ് പി.വി.സാദിഖുമാണ് പരിഗണനയിലുള്ളത്. ഇക്കാര്യങ്ങളിലെ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ശുപാർശ ജില്ലാ കമ്മിറ്റിയെ അറിയിക്കും. അന്തിമ തീരുമാനം ജില്ലാ കമ്മിറ്റി എടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍