പെരുമ്പള്ളി അപകടം; പരിക്കേറ്റു ചികിത്സയിലായിരുന്ന നടുവണ്ണൂർ സ്വദേശി മരിച്ചു.


താമരശ്ശേരി : പെരുമ്പള്ളി കരുവൻകാവിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാർ യാത്രികനായ നടുവണ്ണൂർ  കൈപ്രക്കുന്ന്മ്മൽ  സത്യൻ ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. 
  
അപകടത്തിൽ കാറിൽ യാത്ര ചെയ്ത ഹൈലാസ്റ്റ് കമ്പനി ജീവനക്കാരായ തിക്കോടി സ്വദേശി സുർജിത് (38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു (53),  ബസ് യാത്രക്കാരിയായ ബംഗളൂരു സ്വദേശിനി പുഷ്പ റാണി പരിക്കേറ്റിരുന്നു.

വയനാട് ഭാഗത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസ്സിൽ  കോഴിക്കോട് ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്ന . കാർ ഇടിച്ചതോടെ നിയന്ത്രണം  വിട്ട ബസ് മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ കാർ യാത്രകരായ മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബസ് യാത്രക്കാരിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സത്യൻ്റെ മൃതദേഹം നടുവണ്ണൂരിൽ പൊതുദർശനത്തിന് വെച്ചു.
ഭാര്യ: രജിത. മക്കൾ: ആര്യ, സൂര്യ, രോഹിത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍