മദ്റസ കോംപ്ലക്സ് സർഗ്ഗമേള കോളിക്കൽ ചാമ്പ്യൻമാർ
പൂനൂർ : താമരശ്ശേരി, കൊടുവള്ളി മണ്ഡലം കെ എൻ എം മദ്റസ കോംപ്ലക്സ് സംയുക്തമായി സംഘടിപ്പിച്ച സർഗ്ഗ മേളയിൽ 450 പോയൻ്റുകൾ നേടി കോളിക്കൽ സലഫി മദ്റസ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 321 പോയൻ്റുകൾ നേടി പ്രാവിൽ സലഫി മദ്റസയും ,311 പോയൻ്റുകൾ നേടി പുത്തൂർ സലഫി മദ്റസയും യ
ഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് അർഹത നേടി.
പാലക്കുറ്റി എ എം എൽ പി സ്കൂളിൽ നടന്ന സർഗ്ഗമേള കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ സി.പി. നാസർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതിന്നു പകരം വിദ്യാർഥികൾ കലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിക്കുന്നതിലാകണം ആനന്ദം കണ്ടെത്തേണ്ടതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഷാജി മണ്ണിൽ കടവ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ,, അബ്ദുസ്സലാം മദനി, അബ്ദുൽ മജീദ് മാസ്റ്റർ, പി.പി.അബ്ദുസ്സലാം മാസ്റ്റർ, എം.പി.എ. ഖാദർ കരുവമ്പൊയിൽ, വി.കെ. മുഹമ്മദ് മാസ്റ്റർ, അബ്ദുൽ മജീദ് കിഴക്കോത്ത്, ജാഫർ കോളിക്കൽ, സ്വാഗത സംഘം ജനറൽ കൺവീനർ ഇസ്തികാർ ,എം സി . അബൂബക്കർ മദനി, മജീദ് മാസ്റ്റർ പാലക്കുറ്റി, ലത്തീഫ് സുല്ലമിപുത്തൂർ, അബ്ദുൽ അലി പാലക്കുറ്റി തുടങ്ങിയവർ പ്രസംഗിച്ചു. ജേതാക്കൾക്കുള്ള ട്രോഫികൾ താമരശ്ശേരി മണ്ഡലം കെ എൻ എം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ്, കൊടുവള്ളി മണ്ഡലം മദ്റസ കോംപ്ലക്സ് സെക്രട്ടറി ഇസ്തികാർ എന്നിവർ ചേർന്ന് വിതരണം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്