തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം
ഹൈദരാബാദ്: തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലല്ല മത്സരമെങ്കിലും ഫലം നല്‍കുന്ന സൂചന കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഭൂരിപക്ഷം സീറ്റുകളിലും വിജയമെന്നാണ്.
കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ 1924 സീറ്റുകളില്‍ വിജയിച്ചു. ബിആര്‍എസ് 975 സീറ്റുകളില്‍ വിജയിച്ച് രണ്ടാം സ്ഥാനത്താണ്. ബിജെപിക്ക് 156 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ 428 സീറ്റുകളില്‍ വിജയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍