സ്വർണ വില മാറ്റില്ലാതെ തുടരുന്നു
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 480 രൂപ കുറഞ്ഞ് 98,400രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വില. അതേ നിരക്കില്‍ തന്നെയാണ് ഇന്നും വില തുടരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദൃശ്യമായിരുന്ന വിലയിലെ ചാഞ്ചാട്ടം രണ്ട് ദിവസമായി ഒറ്റവിലയില്‍ സ്ഥിരമായി നിലനില്‍ക്കുകയാണ്. ആഗോള വിപണിയില്‍ ഉണ്ടായ വിലയിടിവായിരുന്നു കഴിഞ്ഞ ദിവസം ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്ക് ഓഫ് ജപ്പാന്‍ നയ തീരുമാനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് ആഭ്യന്തര ഫ്യൂച്ചേഴ്‌സ് വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത്. ആ വിലതന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍