കോഴിക്കോട് കരിയാത്തുംപാറയിൽ ആറ് വയസുകാരി മുങ്ങി മരിച്ചു.

കോഴിക്കോട്: കോഴിക്കോട് കരിയാത്തുംപാറയിൽ ആറ് വയസുകാരി മുങ്ങി മരിച്ചു. ഫറോക്ക് ചുങ്കം സ്വദേശി കെ. ടി അഹമ്മദിൻ്റെയും പി. കെ നസീമയുടെയും മകൾ അബ് റാറയാണ് മരിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

മാതാപിതാക്കൾക്കൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയതായിരുന്നു. പുഴയിൽ കുളിക്കുന്നതിനിടെയാണ് മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍