നാളെത്തെ പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം പരീക്ഷ നടത്തുമെന്നും ഹയർസെക്കൻഡറി പരീക്ഷാ വിഭാ​ഗം ജോ.ഡയറക്ടർ അറിയിച്ചു.

തിങ്കളാഴ്ചയാണ് അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷയ്ക്ക് തുടക്കമായിത്. രണ്ട്‌ ഘട്ടമായാണ് ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ. ആദ്യഘട്ടം 15നാരംഭിച്ച്‌ 23ന് അവസാനിക്കും. അവധിക്ക്‌ ശേഷം ജനുവരി ആറിനും പരീക്ഷ നടക്കും. ക്രിസ്‌മസ് അവധിക്ക്‌ 23ന് സ്‌കൂൾ അടയ്‌ക്കും. ജനുവരി നാല്‌ വരെയാണ്‌ അവധി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍