കാസര്‍കോട് യുവതി ജനല്‍ക്കമ്പിയില്‍ ജീവനൊടുക്കിയ നിലയില്‍


കാസര്‍കോട്: ഉപ്പള സോങ്കാലില്‍ യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന(25) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഫാത്തിമത്തിനെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മാസം പ്രായമുള്ള കുട്ടിയുണ്ട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. മരണത്തില്‍ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍