ഓൺലൈൻ ക്വിസ് മത്സരം

കട്ടിപ്പാറ: പുതുവർഷം പുതുവസന്തം എന്ന നാമധേയത്തിൽ പുതുവർഷത്തെ വരവേൽക്കാൻ IUM എൽ പി സ്കൂൾ കന്നൂട്ടിപ്പാറ നടത്തുന്ന ഭാഗ്യശാലി മത്സരത്തിൽ കട്ടിപ്പാറ സ്വദേശി ഷംല ഷംസീർ ദമ്പതികളുടെ മകൾ ഫാത്തിമ സൻഹ സമ്മാനത്തിന് അർഹയായി. 117 പേര് പങ്കെടുത്ത ഓൺലൈൻ ക്വിസ്  മത്സരത്തിൽ 14 പേര് 20 ചോദ്യങ്ങൾക്കും ശരി ഉത്തരം  
നൽകി മികച്ച പ്രകടനം നടത്തി.  അതിൽനിന്നും  നറുക്കെടുപ്പിലൂടെ  വിജയിയെ പ്രഖ്യാപിച്ചു.  ഡയലോഗ് ഡിജിറ്റൽ ഗാലറി സ്പോൺസർ ചെയ്ത 2000 രൂപയുടെ സ്മാർട്ട് വാച്ച് കോളിക്കൽ ഡിവിഷൻ ബ്ലോക്ക് മെമ്പർ നുഷഹത്ത് ടീച്ചർ  വിജയിക്ക്  കൈമാറി. പ്രധാനാധ്യാപിക കെപി ജസീന അധ്യക്ഷത വഹിച്ചു.. ചടങ്ങിൽ യാസീൻ മാസ്റ്റർ, പി കെ മുഹമ്മദലി, കെ കെ ഷാഹിന എന്നിവർ സന്നിഹിതരായി.

 വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഉന്മേഷം നൽകുന്ന ഇത്തരം പദ്ധതികൾ മുന്നോട്ട് തുടർന്നു പോകണമെന്ന് സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർകുട്ടി, 
പി ടി എ പ്രസിഡണ്ട് ഷംനാസ് പൊയിൽ, എം പി ടി എ പ്രസിഡന്റ് സജ്‌ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു  എന്നിവർ അഭിപ്രായപ്പെട്ടു..
പ്രോഗ്രാം കോഡിനേറ്റർ കെസി ശിഹാബ് സ്വാഗതവും ഫൈസ് ഹമദാനി നന്ദിയും  പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍