ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
താമരശ്ശേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ , ബ്ലോക്ക്, പഞ്ചായത്ത്, പ്രതിനിധികൾക്ക് ആണ് സ്വീകരണം നൽകിയത്
സ്വീകരണ ചടങ്ങ് KVVESചുങ്കം യൂണിറ്റ് പ്രസിഡണ്ട് A P ചന്തു മാസ്റ്ററുടെ അധ്യക്ഷതയിൽ ബാപ്പു ഹാജി (KVVESകോഴിക്കോട് ജില്ലാ പ്രസിഡണ്ട്) ഉദ്ഘാടനം ചെയ്തു. ചുങ്കംയൂണിറ്റ് സെക്രട്ടറി കെ പി അബ്ദുൽസലാം സ്വാഗതം പറഞ്ഞു ചുങ്കം യൂണിറ്റ് ട്രഷറർ പി എം സാജു ജനപ്രതിനിധികളെ പരിചയപ്പെടുത്തി .
K V V E S യൂത്ത് വിങ് സംസ്ഥാന പ്രസിഡൻറ് സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. അമീർ മുഹമ്മദ് ഷാജി ( K V V E S ജില്ലാ വൈസ് പ്രസിഡണ്ട്), പി സി അഷറഫ് , ( K V V E S താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട്) , എ കെ അബ്ദുള്ള (K V V E S നിയോജകമണ്ഡലം പ്രസിഡണ്ട്), സന്തോഷ് കുമാർ (K V V E S യൂത്ത് വിംഗ് നിയോജകമണ്ഡലം പ്രസിഡണ്ട്), അബ്ദുൽസലാം (k V V E S നിയോജകമണ്ഡലം സെക്രട്ടറി) , ശ്രീമതി കെ സരസ്വതി ( K V V E S വനിതാവിങ് ജില്ലാ പ്രസിഡണ്ട്) ,തുടങ്ങിയ നിരവധി നേതാക്കൾ സംസാരിച്ചു. ജോൺസൺ ചക്കാട്ടിൽ,യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു
