കട്ടിപ്പാറ ഓടുന്നു: കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ പ്രചാരണ വിളംബര യാത്ര വിജയകരം

കട്ടിപ്പാറ:കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ (KDF 2026) പ്രചാരണത്തിന്റെ ഭാഗമായി ‘കേരളം ഓടുന്നു’ എന്ന പേരിൽ കട്ടിപ്പാറയിൽ സംഘടിപ്പിച്ച പ്രാദേശിക വിളംബര യാത്ര വിജയകരമായി നടന്നു. ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ജാഥ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി ഫ്ലാഗ് ഓഫ് ചെയ്തു.

കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ, പ്രതീക്ഷഭവൻ കൂട്ടുകാർ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രവർത്തകർ, കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, പഞ്ചായത്ത് പരിവാർ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ ഉൾപ്പെടെ നിരവധി പേർ ജാഥയിൽ പങ്കെടുത്തു. കട്ടിപ്പാറ അങ്ങാടിയിൽ നടന്ന സമാപന പരിപാടിയിൽ കാരുണ്യതീരം വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി.

പരിപാടിയിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ ഒ. കെ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷൈജു വി, മുഹമ്മദ് ടി. കെ, സി.ഒ.ഒ നവാസ് ഐ. പി, കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ, പ്രതീക്ഷഭവൻ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് ഫവാസ് പി, ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രസീന, രമ്യ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പരിവാർ വൈസ് പ്രസിഡണ്ട് സുരേഷ് എന്നിവർ സംസാരിച്ചു.

‘Towards An Inclusive Society’ എന്ന സന്ദേശവുമായി കോഴിക്കോട് ബീച്ചിൽ ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്.