വയനാട്ടില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ചു; ഭാര്യയ്ക്കും 3 മക്കൾക്കും പൊള്ളലേറ്റു

കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. വയനാട് മാനന്തവാടി എരുമത്തെരുവിൽ ആണ് സംഭവം. കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത്. പോണ്ടിച്ചേരി റജിസ്ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയേയും മൂന്നു മക്കളേയും പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 കാറിൽ നിന്ന് 2 പെട്രോൾ കാനുകൾ കണ്ടെടുത്തതോടെ ആത്മഹത്യ ശ്രമമാണെന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ രാത്രി എരുമത്തെരുവിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തുവച്ചാണ് സംഭവം. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍