ലോക്‌സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
മുന്‍ കരസേനാ മേധാവി എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമര്‍ശത്തിലും, ഇന്ത്യാ-അമേരിക്ക വ്യാപാര കരാറിലും പാര്‍ലമെന്റ് പ്രക്ഷുബ്ധം. ലോക്‌സഭയില്‍ ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമടക്കം 8 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു.
രാഹുല്‍ സംസാരിക്കുന്നത് സ്പീക്കര്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു വന്‍ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞു. അംഗങ്ങള്‍ ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി പ്രതിഷേധിക്കുകയായിരുന്നു. അമരീന്ദര്‍ സിംഗ് രാജ വാറിംഗ്, ഗുര്‍ജീത് സിംഗ് ഔജ്ല, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, പ്രശാന്ത് പഡോള്‍, കിരണ്‍ കുമാര്‍ റെഡ്ഡി, മാണിക്കം ടാഗോര്‍ എന്നീ കോണ്‍ഗ്രസ് എംപിമാരേയും സിപിഐഎം എംപി എസ് വെങ്കിടേഷനേയുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നടപടി നേരിട്ട അംഗങ്ങള്‍ക്ക് ഒപ്പം രാഹുല്‍ ഗാന്ധി സഭാകവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
